കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനം തിരിച്ചുതരണമെന്ന് ഇറാനോട് അമേരിക്ക

Google Oneindia Malayalam News

Iran
വാഷിങ്ടണ്‍: ഇറാന്റെ കൈവശമുള്ള വിമാനം എത്രയും വേഗം തിരിച്ചുനല്‍കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് അമേരിക്കയുടെ ആര്‍ക്യു 170 ഇനത്തില്‍ പെട്ട ആളില്ലാവിമാനം കഴിഞ്ഞമാസമാണ് ഇറാന്‍ പിടിച്ചെടുത്തത്. പ്രസിഡന്റ് ബരാക് ഒബാമ തന്നെയാണ് ഇത്തരമൊരു ആവശ്യം ഇറാനെ അറിയിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്താനില്‍ നിരീക്ഷണത്തിനായി ഉപയോഗിച്ചിരുന്ന വിമാനം കേടായതിനെ തുടര്‍ന്ന് ഇറാനിലെത്തിയതാണെന്നാണ് അമേരിക്കന്‍ നിലപാട്. എന്നാല്‍ സൈന്യത്തിലെ സാങ്കേതികവിദഗ്ധര്‍ക്ക് വിമാനം താഴേക്കിറക്കുന്നതിന് യാതൊരു തടസ്സവുണ്ടായിരുന്നില്ലെന്ന് ഇറാനും വ്യക്തമാക്കുന്നുണ്ട്.

ഞങ്ങളുടെ നഷ്ടപ്പെട്ട ഉപകരണം മടക്കി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു മറുപടിയും ഇറാന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. അവര്‍ മറുപടി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുമില്ല-അമേരിക്കന്‍ ആഭ്യന്തര സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ അറിയിച്ചു.

ഇറാനില്‍ നിന്ന് തുടര്‍ച്ചയായി പ്രകോപനപരമായ പ്രസ്താവനകള്‍ ഉണ്ടാകുന്നുണ്ട്. എങ്കിലും ഈ പ്രശ്‌നം നയതന്ത്രപരമായി പരിഹരിച്ചുകാണാനാണ് അമേരിക്ക ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന അമേരിക്കയുടെ പ്രകോപനപരമായ നടപടിയാണിതെന്ന് ഐക്യരാഷ്ട്രസഭയ്ക്കു നല്‍കിയ പരാതിയില്‍ ഇറാന്‍ ആരോപിച്ചിരുന്നു.

ഇറാന്റെ ആണവ പരീക്ഷണങ്ങള്‍ നിരീക്ഷിക്കുന്നതിനുവേണ്ടിയായിരിക്കും ആളില്ലാ വിമാനം അയച്ചിട്ടുണ്ടാവുകയെന്ന് ചില പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. വിമാനംതിരിച്ചുതരില്ലെന്ന നിലപാടില്‍ ഇറാന്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ആ രാജ്യം ആക്രമിക്കുന്നതിന് അമേരിക്കയ്ക്ക് മറ്റൊരു കാരണം തേടേണ്ട കാര്യമില്ല. സാങ്കേതിക തകരാറുമൂലം ദിശമാറിയ ഉപകരണം വിട്ടുതരാത്ത ഇറാനെതിരേ യുഎന്‍ പ്രമേയം കൊണ്ടുവരാന്‍ വരെ അമേരിക്ക മുതിര്‍ന്നേക്കും.

English summary
President Barack Obama has said the US government has requested that Tehran return the surveillance drone captured by Iran's military earlier this month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X