കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബില്ല് കെട്ടിയില്ല, മന്ത്രിയുടെ കണക്ഷന്‍ കട്ട്‌

Google Oneindia Malayalam News

Karachi Electric Company
ഇസ്ലാമാബാദ്: മൂന്നു ലക്ഷത്തോളം വരുന്ന വൈദ്യുതി ബില്‍ കെട്ടാത്ത മന്ത്രിയുടെ വീട്ടിലേക്കുള്ള കണക്ഷന്‍ കട്ടാക്കി. പാകിസ്താന്‍ പ്രവിശ്യയാ സിന്ധിലെ നിയമന്ത്രി അയാസ് സൂമ്രോവാണ് ബില്ലടയ്ക്കാതെ നാണംകെട്ടത്.

നാലുമാസമായി കുടിശ്ശിക വരുത്തിയ മന്ത്രിയോട് നിരവധി തവണ പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ കറാച്ചി ഇലക്ട്രിക് സപ്ലൈ കമ്പനി ലിമിറ്റഡ്(കെഇഎസ്‌സി) രണ്ടും കല്‍പ്പിച്ച് ഫ്യൂസ് ഊരുകയായിരുന്നുവെന്ന് ദ ന്യൂസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്തായാലും അറ്റകൈ പ്രയോഗിച്ചതുകൊണ്ട് കാര്യമുണ്ടായി. തിങ്കളാഴ്ച രാവിലെ തന്നെ മന്ത്രിയുടെ പ്രതിനിധി പണമടച്ചു. ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ കണക്ട് ചെയ്യുകയും ചെയ്തു.
എന്നാല്‍ പണമടച്ചിട്ടും കമ്പനി കണക്ഷന്‍ വിച്ഛേദിക്കുകയായിരുന്നുവെന്നാണ് മന്ത്രിയുടെ പരാതി. തന്നെ നാണം കെടുത്തിയ കെഇഎസ്‌സിയെ ഉദ്യോഗസ്ഥരെ ഒരു പാഠം പഠിപ്പിക്കുമെന്നും മന്ത്രി ഭീഷണി മുഴക്കിയിട്ടുണ്ട്.

English summary
Electricity supply to a Pakistani provincial minister’s residence was disconnected as he had not paid the bills and restored only after he coughed up Rs.300,000 to clear the outstanding dues.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X