കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ ഭൂചലനം

Google Oneindia Malayalam News

Earthquake
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ കമ്പനത്തിന്റെ പ്രഭവകേന്ദ്രം സുലാവെസി ദ്വീപിലെ ഗൊറാണ്ടാലോ നഗരത്തില്‍ നിന്നും 71 കിലോമീറ്റര്‍ തെക്കുകിഴക്കാണ്. പ്രാദേശിക സമയം 3.52നാണ് ചലനമുണ്ടായതെന്ന് എപി റിപ്പോര്‍ട്ട് ചെയ്തു.

സുനാമിയുണ്ടാവാനുള്ള സാധ്യത കുറവാണെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ദ്വീപ് സമൂഹമായ ഇന്തോനേഷ്യ ഏറ്റവും കൂടുതല്‍ ഭൂകമ്പം സാധ്യതയുള്ള മേഖലയിലാണ്. കഴിഞ്ഞ മാസം വടക്കന്‍ മലൂക്ക പ്രവിശ്യയിലെ ലബൂഹ തുറമുഖത്തിനടുത്തായി അനുഭവപ്പെട്ട കമ്പനവും സ്‌കെയിലില്‍ ആറിനു മുകളില്‍ രേഖപ്പെടുത്തിയിരുന്നു.

English summary
The U.S. Geological Survey says a magnitude 6.1 earthquake has struck off the shore of a central Indonesian island. Local officials say there have been no initial reports of damage and that there is no danger of a tsunami.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X