പണപ്പെരുപ്പം, കണക്കുകൂട്ടല്‍ തെറ്റി

രൂപയുടെ മൂല്യത്തിലുള്ള വന്‍ ഇടിവാണ് നിരക്ക് കുറയാതിരിക്കാന്‍ കാരണം. നവംബറിലെ പണപ്പെരുപ്പം 9.11 ശതമാനമാണ്. തൊട്ടുമുമ്പത്തെ മാസത്തേക്കാള്‍ .62 ശതമാനം കുറവാണിത്.
ഭക്ഷ്യവിലപ്പെരുപ്പത്തില്‍ ഗണ്യമായ കുറവുണ്ടായതിനാല്‍ പണപ്പെരുപ്പം കുറയുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. ഇതോടെ അടിസ്ഥാന നിരക്കുകളെ കുറിച്ചുള്ള ആശങ്ക വീണ്ടും സജീവമായി. നിലവിലുള്ള സാഹചര്യത്തില്‍ പലിശനിരക്കുകള്‍ ഇപ്പോഴുള്ള അവസ്ഥയില്‍ നിലനിര്‍ത്താനാണ് സാധ്യത.
അതേ സമയം നിരക്കുകളില്‍ എന്നു കുറവു വരുത്തുമെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. മാര്‍ച്ച് മാസത്തോടെ പണപ്പെരുപ്പനിരക്ക് ഏഴിലെത്തിക്കുമെന്ന സര്‍ക്കാറിന്റെ പ്രഖ്യാപിത നിലപാടിനുള്ള തിരിച്ചടി കൂടിയാണിത്.
റിവേഴ്‌സ്, റിപ്പോ റിവേഴ്‌സ് നിരക്കുകളിലും കുറവ് വരുത്തണമെങ്കില്‍ പണപ്പെരുപ്പ നിരക്ക് ഒമ്പതിനു താഴേക്കിറങ്ങി തുടങ്ങണം.












Click it and Unblock the Notifications