കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില ലിറ്ററിന് 65 പൈസ കൂടുന്നു

  • By Ajith Babu
Google Oneindia Malayalam News

Petrol prices may go up by 65 paise from Friday
ദില്ലി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ എണ്ണക്കമ്പനികള്‍ പെട്രോള്‍ വില വര്‍ധിപ്പിക്കാന്‍ സാധ്യതയേറി ലിറ്ററിന് 65 പൈസ കൂട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കിയ നിരക്ക് നിലവില്‍ വന്നേക്കും. രണ്ടാഴ്ച മുമ്പ് പെട്രോള്‍ വിലയില്‍ 80 പൈസ കുറച്ചിരുന്നു.

53.75 എന്ന നിലയിലേക്കാണ് ബുധനാഴ്ച രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലിറ്ററിന്‍മേല്‍ രണ്ട് രൂപയുടെ വര്‍ധന വേണമെന്നാണ് എണ്ണകമ്പനികള്‍ ആവശ്യപ്പെടുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ച തങ്ങള്‍ക്ക് അധികഭാരമുണ്ടാക്കുമെന്നാണ് കമ്പനികളുടെ വാദം.

വിദേശനാണ്യ വിപണിയില്‍ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പു കുത്തിയിരിക്കുകയാണ്. അതിനാല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് അധികരൂപ നല്‍കേണ്ടി വരുന്നു എന്ന് കമ്പനികള്‍ പറയുന്നു. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില വര്‍ധിച്ചിട്ടില്ല.

English summary
Petrol prices may be hiked by Rs 0.65 per litre this week if state-owned oil firms manage to get political approval for the move. While a fall in the rupee to an all-time low of Rs 53.75 per US dollar has resulted in an increase in the cost of oil imports,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X