Get Updates
Get notified of breaking news, exclusive insights, and must-see stories!

കാമുകിയെ ഗര്‍ഭിണിയാക്കിയ 15കാരന്‍ പിടിയില്‍

മുംബൈ: 15കാരിയെ ഗര്‍ഭിണിയാക്കിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റുചെയ്തു. ബോറിവ്‌ലിയില്‍ നിന്നുള്ള കൗമാരക്കാരനാണ് കാമുകിയായ 15കാരിയെ ഗര്‍ഭിണിയാക്കിയതിനെത്തുടര്‍ന്ന് അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്നും കാരണക്കാരന്‍ വിദ്യാര്‍ഥിയാണെന്നും കാണിച്ച് കസ്തൂര്‍ബ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പെണ്‍കുട്ടി ഇപ്പോള്‍ 6മാസം ഗര്‍ഭിണിയാണ്, ഗര്‍ഭസ്ഥശിശുവിനെ വേണ്ടെന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നതെന്ന് പൊലീസ് പറഞ്ഞു.

ഗര്‍ഭം അലസിപ്പിക്കാനായി മാതാപിതാക്കള്‍ കുട്ടിയെയും കൊണ്ട് ഒരു സ്വകാര്യ ക്ലിനിക്കില്‍ ചെന്നിരുന്നത്രേ. എന്നാല്‍ ഈ അവസ്ഥയില്‍ അബോര്‍ഷന്‍ നടത്തുന്നത് ആരോഗ്യകരമല്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ തിരിച്ചയയ്ക്കുകയായിരുന്നു. 20ആഴ്ച കഴിഞ്ഞാല്‍ ഗര്‍ഭം അലസിപ്പിക്കരുതെന്ന് നിയമം നിലവിലുണ്ട്.

ഇപ്പോള്‍ പെണ്‍കുട്ടി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റുചെയ്ത വിദ്യാര്‍ഥിയെ പൊലീസ് ജുവനൈല്‍ ഹോമിലാക്കിയിരിക്കുകയാണ്. രണ്ടുപേരും സ്‌കൂളില്‍ ഒരേക്ലാസിലാണ് പഠിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി രണ്ടുപേരും പ്രണയത്തിലാണ്.

രണ്ടുപേരും ഇടക്കിയെ ബോറിവ്‌ലിയിലെ പാര്‍ക്ക് സന്ദര്‍ശിക്കുക പതിവായിരുന്നത്രേ, ഇവിടെവച്ചാണ് ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടതെന്ന് പൊലീസ് പറയുന്നു. താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞത് വളരെ വൈകിയാണ്. കുട്ടിയുടെ അമ്മയ്ക്കു ഇക്കാര്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+