അശ്ലീല വിരുന്ന്: 11 സ്ത്രീകള്‍ പിടിയില്‍
ഹൈദരാബാദ്: ആന്ധ്രയിലെ ഒരു ഗ്രാമത്തിലെ ഗസ്റ്റ് ഹൗസില്‍ അര്‍ധരാത്രിയില്‍ നടന്ന അശ്ലീല പാര്‍ട്ടയ്ക്കിടെ പൊലീസ് 11 സ്ത്രീകളെ അറസ്റ്റുചെയ്തു. ചൊവ്വാഴ്ചയാണ് പസ്വമ്മ ഗ്രാമത്തിലെ ഒരു ഗസ്റ്റ് ഹൗസില്‍ അര്‍ധരാത്രിയില്‍ അശ്ലീനൃത്തവും മദ്യപാനവുമുള്‍പ്പെടെയുള്ള വിരുന്ന് നടന്നത്.
ഒരു ജന്മദിനാഘോഷത്തിന്റെ ഭാഗമായിട്ടാണ് ആഘോഷം സംഘടിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് വിരുന്നിനെത്തിയവര്‍ നാലുപാടും ചിതറിയോടുകയായിരുന്നുവത്രേ. പലരും ആഡംബര വാഹനങ്ങളിലാണ് വിരുന്നിനെത്തിയത്. പൊലീസിനെക്കണ്ട് ഭയന്നവര്‍ സ്വന്തം വാഹനങ്ങള്‍ ഉപേക്ഷിച്ചാണത്രേ മുങ്ങിയത്.
അറസ്റ്റിലായ സ്ത്രീകളില്‍ സ്ത്രീകളില്‍ 3 പേര്‍ രാജസ്ഥാനില്‍ നിന്നുള്ളവരും 4പേര്‍ പഞ്ചാബില്‍ നിന്നും മറ്റു 4പേര്‍ ഹൈദരാബാദില്‍ നിന്നുള്ളവരുമാണ്. ഗസ്റ്റ് ഹൗസ് നടത്തുന്നയാള്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.
മുന്‍ മന്ത്രി മാധവ് റെഡ്ഡിയുടെ ബന്ധുവിന്റെ ഉടമസ്ഥതിയിലുള്ള ഈ ഗസ്റ്റ് ഹൗസ് ഉമാംഗ് പട്ടേല്‍ എന്നയാള്‍ പണയത്തിനെടുത്ത് നടത്തുകയാണത്രേ. ഇതിന് മുമ്പും ഇവിടെ ഇത്തരത്തില്‍ പാര്‍ട്ടികള്‍ നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
ഗ്രാമങ്ങളിലും വിദൂരസ്ഥലങ്ങളിലും ഇത്തരം ഒട്ടേറെ സ്വകാര്യ റിസോര്‍ട്ടുകളും മറ്റുമുണ്ടെന്നും അവിടങ്ങളില്‍ ഇത്തരത്തിലുള്ള അശ്ലീലങ്ങളും മറ്റും നടക്കുന്നത് അറിയാന്‍ പലപ്പോഴും സംവിധാനമുണ്ടാകാറില്ലെന്നും പൊലീസ് പറയുന്നു.
എന്തായാലും പുതുവര്‍ഷം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വിരുന്നുകള്‍ കൂടുതലായി നടക്കുമെന്ന് കണക്കുകൂട്ടി തങ്ങള്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.












Click it and Unblock the Notifications