മോഡിയെ വധിക്കാന്‍ പദ്ധതിയിട്ടവര്‍ പിടിയില്‍

പാകിസ്താനിലെ കറാച്ചിയില്‍ നിന്നും വന്ന സൂഫിയ കന്‍വല്‍ എന്ന ചാരവനിതയും ഇമ്രാന്‍ എന്ന തീവ്രവാദിയും മോഡിയെ വധിക്കാനുള്ള നീക്കവുമായി എത്തിയതാണെന്ന് ദില്ലി പൊലീസിലെ സ്‌പെഷ്യല്‍ സെല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അഹമ്മദാബാദിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ സ്‌ഫോടനം നടത്താനും, ആഗ്രയിലെയും ദില്ലിയിലെയും കന്റോണ്‍മെന്റ് ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താനും ഇവര്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്‌ഐയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
മോഡിയ്‌ക്കെതിരെ നീക്കം നടത്താനുള്ള ഇവരുടെ പദ്ധതി എങ്ങനെയായിരുന്നുവെന്നുള്ള കാര്യം വ്യക്തമല്ലെന്നും ലഷ്‌കര്‍ ഇ തൊയ്ബ, ഇന്ത്യന്‍ മുജാഹിദീന്‍ എന്ന തീവ്രവാദസംഘടനകളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്നുള്ളകാര്യം അന്വേഷിച്ചുവരുകയാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇവരില്‍ നിന്നും ഒട്ടേറെ സിം കാര്‍ഡുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എല്ലാ ആഴ്ചയിലും സിംകാര്‍ഡ് മാറ്റി ഉപയോഗിക്കുകയാണത്രേ ഇവര്‍ ചെയ്യുന്നത്.












Click it and Unblock the Notifications