അഴീക്കോട്-അമ്മ കേസും ഒത്തുതീര്‍പ്പാകുന്നു

അമ്മയുടെ അടിയന്തരയോഗം ചേര്‍ന്ന് കേസ് രാജിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കാരിക്കേച്ചര്‍ കലാകാരനായ ജയരാജ് വാര്യരുമായി മന്ത്രി ഗണേഷ്‌കുമാര്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബാബു ജയരാജ് വാര്യരെ വിളിച്ച് ഇക്കാര്യം സംസാരിച്ചു.
തിലകനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട അഴീക്കോട് സംഘടനയിലെ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു കേസ് കൊടുത്തത്.
തിരുവനന്തപുരം കോടതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു കോടതിയില്‍ ഹാജരായിരുന്നു. അഴീക്കോട് മോഹന്‍ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പായിരുന്നു.












Click it and Unblock the Notifications