• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അഴീക്കോട്-അമ്മ കേസും ഒത്തുതീര്‍പ്പാകുന്നു

  • By Lakshmi

തൃശ്ശൂര്‍: നടന്‍ മോഹന്‍ലാലിനെതിരെ നല്‍കിയ കേസ് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പിന്‍വലിച്ചതിന് പിന്നാലെ അദ്ദേഹവും താരസംഘടനയായ അമ്മയും തമ്മിലുള്ള കേസും ഒത്തുതീര്‍പ്പാകുന്നു. അമ്മയുടെ ഭാരവാഹിയും സിനിമ മന്ത്രിയുമായി കെബി ഗണേഷ് കുമാര്‍ ചൊവ്വാഴ്ച ആശുപത്രിയിലെത്തി അഴീക്കോടിനെ സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

അമ്മയുടെ അടിയന്തരയോഗം ചേര്‍ന്ന് കേസ് രാജിയാകുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. കാരിക്കേച്ചര്‍ കലാകാരനായ ജയരാജ് വാര്യരുമായി മന്ത്രി ഗണേഷ്‌കുമാര്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. തുടര്‍ന്ന് 'അമ്മ'യുടെ സെക്രട്ടറി ഇടവേള ബാബുവുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് ബാബു ജയരാജ് വാര്യരെ വിളിച്ച് ഇക്കാര്യം സംസാരിച്ചു.

തിലകനും അമ്മയും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട അഴീക്കോട് സംഘടനയിലെ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു കേസ് കൊടുത്തത്.

തിരുവനന്തപുരം കോടതിയിലാണ് കേസ്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് ഇടവേള ബാബു കോടതിയില്‍ ഹാജരായിരുന്നു. അഴീക്കോട് മോഹന്‍ലാലിനെതിരെ കൊടുത്ത കേസ് കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ സംസാരിച്ചതിന് പിന്നാലെ ഒത്തുതീര്‍പ്പായിരുന്നു.

English summary
Stars organization AMMA is ready to compromise the defamation case against Dr Sukumar Azhikode. Film minister KB Ganesh Kumar is initiated a discussion over this matter,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more