Get Updates
Get notified of breaking news, exclusive insights, and must-see stories!

തമിഴ്‌നാട് ലോറി ആക്രമിച്ചു; ഭദ്രാനന്ദ കുടുങ്ങി

Bhadranatha
ഏഴുകോണ്‍: തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്കുലോറികള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ തോക്കു സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ(22) അടക്കം രണ്ടു പേര്‍ പിടിയിലായി.

ദേശീയപാതയില്‍ കുണ്ടറയ്ക്ക് സമീപം ആറുമുറിക്കടയിലാണ് തിങ്കളാഴ്ച രണ്ടു ലോറികള്‍ ആക്രമിയ്ക്കപ്പെട്ടത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ മലയാളികള്‍ ആക്രമിയ്ക്കപ്പെടുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സ്വാമിയും സംഘവും ലോറിയുടെ ചില്ലുകള്‍ തകര്‍ക്കുകയും താക്കോല്‍ ഊരി വാങ്ങുകയും ചെയ്തത്.

സ്വാമിയ്ക്ക് പുറമേ ഡ്രൈവര്‍ ഭരതന്നൂര്‍ അഖിലേഷ് ഭവനില്‍ അരുണും അറസ്റ്റിലായിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുണ്ടറ സ്വദേശിയായ അഭിഭാഷകനടക്കം മറ്റു നാലു പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

അഭിഭാഷകന്‍ നിര്‍മ്മിയ്ക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ ആവശ്യത്തിനായാണ് ഭദ്രാനന്ദ കുണ്ടറയിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. ലോറിയുടെ ചില്ലു തകര്‍ത്തത് ചോദ്യം ചെയ്യാനെത്തിയ സമീപവാസിയായ ഒരാളെ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. മുന്‍പ് ആലുവ പൊലീസ് സ്റ്റേഷനില്‍ തോക്കു ചൂണ്ടി വിവാദം സൃഷ്ടിച്ചയാളാണ് ഹിമവല്‍മഹേശ്വര ഭദ്രാനന്ദ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+