കൊച്ചി: അനധികൃതമായി കടത്താന്‍ ശ്രമിച്ച നാലു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ആദായനികുതി വകുപ്പ് അധികൃതര്‍ പിടിച്ചു. സ്വര്‍ണക്കടയിലേയ്ക്കു കൊണ്ടുവന്ന ആഭരണങ്ങളാവാം ഇതെന്നാണ് ആദായനികുതി വകുപ്പ്് ഉദ്യോഗസ്ഥര്‍ കരുതുന്നത്.
നെടുമ്പാശേരി വഴിയാണ് വജ്രാഭരണങ്ങള്‍ കൊച്ചിയിലെത്തിച്ചത്. ദില്ലിയില്‍ നിന്നാണ് ആഭരണങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആദായനികുതി വകുപ്പ് അറിയിച്ചു.