അഴീക്കോടിന് സംഗീത സാന്ത്വനവുമായി കൈതപ്രം

സിനിമാപ്പാട്ടുകളും ശാസ്ത്രീയ സംഗീതവുമായി ഒരുമണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ അഴീക്കോടിനൊപ്പം ചെലവഴിച്ചു. വേദനയനുഭവിക്കുന്ന രോഗികള്‍ക്കു മ്യൂസിക് തെറാപ്പി പരീക്ഷിച്ചു വിജയംവരിച്ച കൈതപ്രത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ഉന്മേഷംപകര്‍ന്നതായി അഴീക്കോട് പറഞ്ഞു.
ആറോളം ഗാനങ്ങളാണ് അഴീക്കോടിന് വേണ്ടി കൈതപ്രം പാടിയത്. യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൈതപ്രത്തോട് വീണ്ടും വരണമെന്നായിരുന്നു അഴീക്കോടിന്റെ അഭ്യര്‍ഥന. ഇതിനിടെ അഴീക്കോടിന്റെ അരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രിയധികൃതര്‍ അറിയിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചൊവ്വാഴ്ച ആശുപത്രിയിലെത്തി അഴീക്കോടിനെ കണ്ടു. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മേധാപട്കര്‍, മുന്‍മന്ത്രി തോമസ് ഐസക് തുടങ്ങിയവരെല്ലാം അഴീക്കോടിനെ കാണാനെത്തിയിരുന്നു.












Click it and Unblock the Notifications