കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴീക്കോടിന് സംഗീത സാന്ത്വനവുമായി കൈതപ്രം

  • By Lakshmi
Google Oneindia Malayalam News

kaithapram
തൃശൂര്‍: അമല ആശുപത്രിയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന് സംഗീതസാന്ത്വനവുമായി കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെത്തി. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞാണ് കൈതപ്രം അഴീക്കോടിനെ കാണാന്‍ ആശുപത്രിയില്‍ എത്തിയത്.

സിനിമാപ്പാട്ടുകളും ശാസ്ത്രീയ സംഗീതവുമായി ഒരുമണിക്കൂറോളം അദ്ദേഹം ആശുപത്രിയില്‍ അഴീക്കോടിനൊപ്പം ചെലവഴിച്ചു. വേദനയനുഭവിക്കുന്ന രോഗികള്‍ക്കു മ്യൂസിക് തെറാപ്പി പരീക്ഷിച്ചു വിജയംവരിച്ച കൈതപ്രത്തിനൊപ്പമുള്ള നിമിഷങ്ങള്‍ ഉന്മേഷംപകര്‍ന്നതായി അഴീക്കോട് പറഞ്ഞു.

ആറോളം ഗാനങ്ങളാണ് അഴീക്കോടിന് വേണ്ടി കൈതപ്രം പാടിയത്. യാത്രപറഞ്ഞിറങ്ങുമ്പോള്‍ കൈതപ്രത്തോട് വീണ്ടും വരണമെന്നായിരുന്നു അഴീക്കോടിന്റെ അഭ്യര്‍ഥന. ഇതിനിടെ അഴീക്കോടിന്റെ അരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി ആശുപത്രിയധികൃതര്‍ അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ള പ്രമുഖര്‍ ചൊവ്വാഴ്ച ആശുപത്രിയിലെത്തി അഴീക്കോടിനെ കണ്ടു. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍, മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍, മേധാപട്കര്‍, മുന്‍മന്ത്രി തോമസ് ഐസക് തുടങ്ങിയവരെല്ലാം അഴീക്കോടിനെ കാണാനെത്തിയിരുന്നു.

English summary
Lyricist and Music director Kaithapram Damodaran Namboodiri visited Sukumar Azhikode at hospital and sung songs as part of music therapy,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X