കിളിരൂര്‍: വിഐപികളുടെ പങ്ക് കണ്ടെത്തിയിട്ടില്ല

പ്രതിപ്പട്ടികയില്‍ പറഞ്ഞിട്ടുള്ളതല്ലാതെ മറ്റൊരാളുടെ പങ്ക് കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ശ്രീലേഖ കോടതിയില്‍ പറഞ്ഞത്. മാതാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ശാരിയില്‍ നിന്നും താന്‍ ഒറ്റയ്ക്കാണ് മൊഴി രേഖപ്പെടുത്തിയതെന്നും ശ്രീലേഖ കോടതിയെ അറിയിച്ചു.
കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി മരിച്ചത് ചികിത്സയിലെ പിഴവു മൂലമാണെന്ന് ഡോക്ടര്‍ എപി കുരുവിള മുന്‍പ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്റെ മൊഴി സിബിഐ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ലാപ്രോസ്‌കോപ്പിയിലെ പിഴവ് മൂലമാണ് ശാരി മരിച്ചതെന്നായിരുന്നു കുരുവിള കോടതിയില്‍ പറഞ്ഞത്.












Click it and Unblock the Notifications