കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിളിരൂര്‍: വിഐപികളുടെ പങ്ക് കണ്ടെത്തിയിട്ടില്ല

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: കിളിരൂര്‍ കേസില്‍ വിഐപികള്‍ക്ക് പങ്ക് ഉള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് ഐജി ആര്‍ ശ്രീലേഖ കോടതിയെ അറിയിച്ചു. കേസ് പരിഗണിക്കുന്ന തിരുവനന്തപുരം സിബിഐ കോടതിയിലാണ് ശ്രീലേഖ ഇക്കാര്യം ബോധിപ്പിച്ചത്.

പ്രതിപ്പട്ടികയില്‍ പറഞ്ഞിട്ടുള്ളതല്ലാതെ മറ്റൊരാളുടെ പങ്ക് കണ്‌ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ശ്രീലേഖ കോടതിയില്‍ പറഞ്ഞത്. മാതാ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ശാരിയില്‍ നിന്നും താന്‍ ഒറ്റയ്ക്കാണ് മൊഴി രേഖപ്പെടുത്തിയതെന്നും ശ്രീലേഖ കോടതിയെ അറിയിച്ചു.

കിളിരൂര്‍ കേസിലെ പെണ്‍കുട്ടി ശാരി മരിച്ചത് ചികിത്സയിലെ പിഴവു മൂലമാണെന്ന് ഡോക്ടര്‍ എപി കുരുവിള മുന്‍പ് കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തന്റെ മൊഴി സിബിഐ തെറ്റായാണ് രേഖപ്പെടുത്തിയതെന്നും ഡോക്ടര്‍ കോടതിയെ അറിയിച്ചിരുന്നു. ലാപ്രോസ്‌കോപ്പിയിലെ പിഴവ് മൂലമാണ് ശാരി മരിച്ചതെന്നായിരുന്നു കുരുവിള കോടതിയില്‍ പറഞ്ഞത്.

English summary
IG Sreelekha informed court that there is no evidence against VIP in Kiliroor Case.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X