കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജി. റദ്ദാക്കി

  • By Ajith Babu
Google Oneindia Malayalam News

Arun Kumar
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ നല്‍കിയ ശുപാര്‍ശ അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.

യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയുമാണ് പിഎച്ച്ഡി നേടിയതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. അരുണ്‍ കുമാര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു സിന്‍ഡിക്കെറ്റ് നിയോഗിച്ച ഗവേഷണ വിഭാഗം കമ്മിറ്റി കണ്ടെത്തിയിരുന്നു

ജൈവ വിവര സാങ്കേതിക വിദ്യ എന്ന വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. എഴുവര്‍ഷത്തെ അദ്ധ്യാപന പരിചയമാണ് യോഗ്യത. എന്നാല്‍, അരുണ്‍കുമാറിന് ഒരു വര്‍ഷത്തെപ്പോലും അദ്ധ്യാപന പരി ചയമില്ലെന്ന് ഉപസമിതി കണ്ടെത്തിയതായാണ് സൂചന.

സിപിഎം അനുഭാവിയും വനിതാ സാഹിതി ജില്ലാ സെക്രട്ടറിയുമായ ഡോ. ബി. ശ്രീകല അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സിന്‍ഡിക്കെറ്റില്‍ ഒമ്പതു പേര്‍ സിപിഎം നോമിനികളാണ്. ഇവരൊന്നും സിന്‍ഡിക്കേറ്റ് തീരുമാനത്തെ എതിര്‍ത്തില്ല.

നേരത്തേ രജിസ്‌ട്രേഷന്‍ റദ്ദാക്കിയപ്പോള്‍ അരുണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു സര്‍വകലാശാലയുടെ നടപടിയെന്നു കോടതി അന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്രമള്‍ പൂര്‍ത്തിയാക്കി വീണ്ടും രജിസ്‌ട്രേഷന്‍ റദ്ദാക്കിയത്.

English summary
The Kerala University has decided to cancel the PhD registration of V.S. Arun Kumar, son of former Chief Minister V.S. Achuthanandan after a syndicate sub-committee recommended the action,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X