ഇടുക്കിയ്ക്കായി പ്രകടനം: 10പേര്‍ക്കെതിരെ കേസ്

സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകടനം നടത്തിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, ഇത്തരത്തിലുള്ള പ്രകടനങ്ങള്‍ നടത്താന്‍ ആരെയും അനുവദിക്കരുതെന്ന് ദേവികുളം സബ് കലക്ടര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചും മൂന്നാര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ തമിഴ്‌നാടിനോടു ചേര്‍ക്കണമെന്നാവശ്യപ്പെട്ടുമാണു തമിഴ് വിഭാഗത്തില്‍പ്പെട്ട ടാക്‌സി െ്രെഡവര്‍മാര്‍ ടൗണില്‍ പ്രകടനം നടത്തിയത്. തമിഴ്‌നാട്ടിലെ പ്രമുഖ രാഷ്ട്രീയപാര്‍ട്ടികളുടെ പിന്തുണയോടെയായിരുന്നു ഇത്.
ഇതിനിടെ കേരള വിരുദ്ധ പ്രകടനത്തെത്തുടര്‍ന്ന് മൂന്നാറില്‍ ബുധനാഴ്ച സര്‍വ്വകക്ഷിയോഗം ചേരുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെക്കണ്ട് ഇടുക്കി ജില്ലയെ തമിഴ്‌നാടിനോട് ചേര്‍ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇടുക്കിയില്‍ ഭൂരിഭാഗം പേരും തമിഴ് സംസാരിക്കുന്നവരാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ ഈ വാദം.












Click it and Unblock the Notifications