കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈക്കോടതിയെ സമീപിക്കും: രാഹുല്‍ ഈശ്വര്‍

  • By Lakshmi
Google Oneindia Malayalam News

Rahul Easwar
പത്തനംതിട്ട: ശബരിമല ശ്രീകോവിലില്‍ കയറാന്‍ ശ്രമിച്ച തന്നെ തടഞ്ഞ ദേവസ്വം ബോര്‍ഡ് അധികൃതരുടെ നടപടിയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് രാഹുല്‍ ഈശ്വര്‍.

ദേവസ്വം ബോര്‍ഡിന്റേത് ഭീഷണിയുടെ സ്വരമാണെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ ഇന്നും ഇവിടെ വരുമെന്ന് അറിയിച്ചിരുന്നു. ശ്രീകോവിലില്‍ കടക്കാന്‍ ശ്രമിച്ച എന്റെ നടപടി ക്രിമിനല്‍ കുറ്റമാണെന്നാണ് ബോര്‍ഡ് അധികൃതര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ അത് തെളിയിക്കാന്‍ ഞാനവരെ വെല്ലുവിളിക്കുകയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അത് തെളിയിക്കണം- രാഹുല്‍ പറഞ്ഞു.

ക്ഷേത്ര പൂജകളിലെ സര്‍വ്വാധികാരി തന്ത്രിയാണെന്ന കോടതി വിധി പാലിക്കാന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്നം രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

ശബരിമല ക്ഷേത്രത്തിലെ തന്ത്രിയായ കണ്ഠരര് മഹേശ്വരരുടെ കൊച്ചുമകനാണ് രാഹുല്‍ ഈശ്വര്‍. ബുധനാഴ്ച ഉച്ചയോടെയാണ് മഹേശ്വരര്‍ക്കൊപ്പം രാഹുല്‍ ശ്രീകോവിലില്‍ കടക്കാന്‍ ശ്രമിച്ചത്. ദേവസ്വം ജീവനക്കാര്‍ ഇടപെട്ട് ഇത് തടയുകയായിരുന്നു.

English summary
Rahul Easwar said that he will approach the High Court agains the devaswom board member who were stopped him from entering the sanctum Sanctorum of Sabarimala temple,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X