Get Updates
Get notified of breaking news, exclusive insights, and must-see stories!

അശ്ലീലക്കാരല്ലാത്തവര്‍ക്കും രതി ഡൊമെയ്ന്‍ വേണം

.XXX: The Hottest-Selling Unwanted Domains on the Web
സാന്‍ഫ്രാന്‍സിസ്‌കോ: ഓണ്‍ലൈനിലെ പുതിയ ഹോട്ട് കേക്കായി '.xxx' ഡൊമെയ്ന്‍ മാറുന്നു. രതി ഡൊമെയ്ന്‍ എന്ന പേരില്‍ കുപ്രസിദ്ധമായ വെബ് വിലാസം സ്വന്തമാക്കാനാണ് പ്രശസ്തരും സ്ഥാപനങ്ങളും ഓണ്‍ലൈനില്‍ ഇരച്ചെത്തുന്നത്.

രതി ഡൊമെയ്‌നെന്നാണ് പറച്ചിലെങ്കിലും ഇത് വാങ്ങാന്‍ അത്യുത്സാഹം കാണിയ്ക്കുന്നത് അശ്ലീലവുമായി പുലബന്ധം പോലുമില്ലാത്തവരാണെന്നതാണ് യാഥാര്‍ഥ്യം. സ്‌കൂളുകളും കോളെജുകളും എന്തിന് വന്‍കിട കമ്പനികള്‍ പോലും രതി ഡൊമെയ്ന്‍ സ്വന്തമാക്കാന്‍ ഉത്സാഹം കാണിയ്ക്കുമ്പോള്‍ ആരുമൊന്ന് നെറ്റിചുളിച്ചേക്കാം. കോളെജിലെ പെമ്പിള്ളാര്‍ക്കായി രതി ഡൊമെയ്ന്‍ തുടങ്ങാനാണ് അധികൃതരുടെ പരിപാടിയെന്ന് കരുതിയാല്‍ അവരെ കുറ്റം പറയാനൊക്കില്ല. അത്രയ്ക്കുണ്ട് ഓണ്‍ലൈനില്‍ 'xxx' എന്ന മൂന്നക്ഷരത്തിന്റെ ശക്തി.

അശ്ലീലമെന്ന പദത്തിന്റെ ഓണ്‍ലൈന്‍ പര്യായമായി xxx നെ വിശേഷിപ്പിയ്ക്കാം. ഈ ഡൊമെയ്‌നുമായി ചേര്‍ത്ത് തങ്ങളുടെ സ്ഥാപനങ്ങളുടെ പേരുകള്‍ നെറ്റില്‍ വരുന്നത് തടയാനാണ് സ്ഥാപനങ്ങള്‍ തിടുക്കത്തില്‍ രതി ഡൊമെയ്‌നുകള്‍ സ്വന്തമാക്കുന്നത്.

ഉദാഹരണത്തിന് കേരള യൂണിവേഴ്‌സിറ്റിയ്‌ക്കൊപ്പം xxx ചേര്‍ത്ത് 'keralauniversitygirls.xxx' എന്നൊരു വെബ്‌സൈറ്റ് നിലവില്‍ വന്നാല്‍ നെറ്റില്‍ സര്‍വകലാശാലയുടെ സൈറ്റ് തിരയുന്നവര്‍ എത്തിപ്പെടുക ഒരുപക്ഷേ ഈ സൈറ്റിലാവും. കളി അറിയാവുവന്നവര്‍ ഇത് പരമാവധി മുതലാക്കുകയും ചെയ്യും.

കഴിഞ്ഞയാഴ്ചയാണ് രതി ഡൊമെയ്‌നുകളുടെ വില്‍പന ഐസിഎം രജിസ്ട്രി ആരംഭിച്ചത്. വില്‍പന ആരംഭിച്ച ഉടനെ നെറ്റിനെക്കുറിച്ച് അത്യാവശ്യം വിവരമുള്ള സിനിമ നടീനടന്‍മാരും നാലാളറിയുന്ന പ്രശസ്തരും സ്ഥാപനങ്ങളുമൊക്കെ ഈ ഡൊമെയ്‌നുകള്‍ വാങ്ങുകയായിരുന്നു. നെറ്റില്‍ തങ്ങളുടെ പേര് നാറാതിരിയ്ക്കാന്‍ വേറെ മാര്‍ഗ്ഗമില്ലെന്ന് ഇവര്‍ക്കറിയാം.

യുഎസിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം നൂറുകണക്കിന് ഡോളര്‍ മുടക്കി അടുത്ത പത്ത് വര്‍ഷത്തേക്ക് തങ്ങളുടെ പേരില്‍ നെറ്റില്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയുള്ള രതി ഡൊമെയ്‌നുകള്‍ വാങ്ങിക്കഴിഞ്ഞു. .xxx ഡൊമെയ്ന്‍ സ്വന്തമാക്കാന്‍ പ്രതിദിനം പത്ത് ലക്ഷത്തിലധികം പേരാണ് നെറ്റില്‍ തിരയുന്നതെന്ന് ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ഐസിഎം രജിസ്ട്രി അധികൃതര്‍ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+