ഭക്ഷ്യവിലപ്പെരുപ്പം 4.35ല്‍

ഒക്ടോബര്‍ മുതല്‍ രണ്ടക്കത്തില്‍ നിന്നു താഴേക്കിറങ്ങാന്‍ തുടങ്ങിയ വിലപ്പെരുപ്പം മൂന്നു ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം ഇപ്പോഴും ഒമ്പത് ശതമാനത്തില്‍ താഴാതെ നില്‍ക്കുന്നതിനാല്‍ കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ എടുക്കാതിരിക്കാന്‍ ഈ കുറവ് റിസര്‍വ് ബാങ്കിനെ പ്രേരിപ്പിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഡിസംബര്‍ മാസത്തില്‍ പണപ്പെരുപ്പം എട്ടുശതമാനത്തില്‍ താഴെയെത്തുമെന്നാണ് കരുതുന്നത്. വിലപ്പെരുപ്പ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴ്ന്നതിനാല്‍ കേന്ദ്ര റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ ചെറിയ കുറവ് വരുത്താന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications