Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വര്‍ണം പവന് 600 രൂപ കുറഞ്ഞു

Gold
കൊച്ചി: ആഭ്യന്തരവിപണിയില്‍ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 600 രൂപ കുറഞ്ഞ് 20,800 രൂപയ്ക്കാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്. ഗ്രാമിന് 75 രൂപ നിരക്കിലാണ് വില കുറഞ്ഞത്. 2,600 രൂപയാണ് ഗ്രാമിന് വ്യാഴാഴ്ചത്തെ വില.

അന്തരാഷ്ട്രവിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. പവന് 21,700 വരെ ഉയര്‍ന്ന് റെക്കാര്‍ഡ് സൃഷ്ടിച്ച ശേഷമാണ് സ്വര്‍ണവില പവന് 21000 രൂപയ്ക്കും താഴെപ്പോയിരിക്കുന്നത്.

അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവിലയില്‍ ഔണ്‍സിന് 100 ഡോളറോളം കുറവ് വന്നിരുന്നു. വിലയിടിഞ്ഞതോടെ സ്വര്‍ണ വിപണിയില്‍ തിരക്കേറുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ക്രിസ്മസ് ഉത്സവ സീസണും വിവാഹ സീസണും സ്വര്‍ണവിപണിയ്ക്ക് അനുകൂലമാവുമെന്നും അവര്‍ പ്രതീക്ഷിയ്ക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+