കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎന്‍പി: വോഡഫോണിനും എയര്‍ടെല്ലിനുമെതിരേ ട്രായ്

Google Oneindia Malayalam News

Vodafone-Airtel
മുംബൈ: മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി വ്യവസ്ഥകള്‍ പാലിക്കാത്ത വോഡഫോണിനും എയര്‍ടെല്ലിനുമെതിരേ ട്രായ് നടപടിക്കു സാധ്യത. നമ്പര്‍ മറ്റൊരു സേവനദാതാവിലേക്ക് മാറ്റുന്നതിന് ഇരു കമ്പനികളും അനുവദിക്കുന്നില്ലെന്ന പരാതികളുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെയാണിത്.

പരാതികളുമായി ബന്ധപ്പെട്ട് ട്രായ് അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് ഇരുകമ്പനികളും മറുപടി നല്‍കിയിട്ടുണ്ട്. ഇതു വിശദമായി പഠിച്ചതിനുശേഷം മാത്രമേ മറ്റുനടപടികളിലേക്ക് നീങ്ങൂ-ട്രായ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

എംഎന്‍പി അപേക്ഷ നല്‍കിയ 893 കണക്ഷനുകളാണ് ഇപ്പോള്‍ തര്‍ക്കത്തിലുള്ളത്. കുടിശ്ശിക അടയ്ക്കാത്തതുകൊണ്ടാണ് അനുമതി നല്‍കാതിരിക്കുന്നതെന്ന് കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

അതേ സമയം, തര്‍ക്കം നിലനില്‍ക്കുന്ന ബില്ലുകളാണ് അടയ്ക്കാത്തതെന്ന് ഉപഭോക്താക്കള്‍ പറയുന്നു. ഇത്തരം കിട്ടാകടങ്ങള്‍ സ്വന്തമാക്കാനുള്ള അപൂര്‍വ അവസരമായി ചില കമ്പനികള്‍ ഈ അവസരത്തെ ദുരുപയോഗം ചെയ്യുകയാണ്. ചില തര്‍ക്കങ്ങളില്‍ ബില്ലിനെ കുറിച്ചുള്ള പരാതിക്ക് ശരിയായ പരിഹാരം കാണാനോ നിയമനടപടി സ്വീകരിക്കാനോ കഴിയാത്ത അവസ്ഥയിലാണ് കമ്പനികള്‍.

English summary
Bharti and Vodafone, have come under the scanner of the Telecom Regulatory allegedly Authority of India (Trai) for violating mobile number portability (MNP) norms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X