14കാരിയുടെ പീഡനദൃശ്യം; 2 പേര്‍ കസ്റ്റഡിയില്‍

വീഡിയോ ക്ലിപ്പിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് ഇവര്‍ പിടിയിലായത്. ഒരു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡിപ്പിയ്ക്കപ്പെട്ട സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ പ്രതികളിലൊരാളായ അവിനാശ് പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും അവിടെവച്ച് പീഡിപ്പിയ്ക്കുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തായ പരേഷ് മൊബൈലില്‍ പകര്‍ത്തി. പിന്നീട് പരേഷ് പീഡിപ്പിയ്ക്കുന്ന ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി.
പീഡനത്തെപ്പറ്റി പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആരോടും പറഞ്ഞിരുന്നില്ല. എന്നാല്‍ എംഎംഎസ് ക്ലിപ്പിനെക്കുറിച്ച് ആരോ രഹസ്യവിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. മേഘ്‌വാടിയിലുള്ള പെണ്‍കുട്ടിയാണ് ദൃശ്യങ്ങളിലുള്ളതെന്ന് പൊലീസിന് ലഭിച്ച രഹസ്യകത്തിലുണ്ടായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ പൊലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. വീട്ടുകാരുടെ സാന്നിധ്യത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് പെണ്‍കുട്ടി പ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത്. പീഡനദൃശ്യങ്ങള്‍ റെക്കാര്‍ഡ് ചെയ്ത മൊബൈലും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിനും ബലാത്സംഗത്തിനും കേസ് രജിസ്റ്റര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications