കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ മദ്യദുരന്തം: മരണം നൂറുകടന്നു

  • By Ajith Babu
Google Oneindia Malayalam News

West Bengal
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബുധനാഴ്ച ഉണ്ടായ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കടന്നു. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ 24 പേര്‍ വ്യാഴാഴ്ച രാവിലെ മരിച്ചതോടെ മരണസംഖ്യ 107 ആയിട്ടുണ്ട്.

ബങ്കൂര്‍, ചിത്തരഞ്ജന്‍, ഡയമണ്ട് ഹാര്‍ബര്‍ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിഞ്ഞവരാണ് വ്യാഴാഴ്ച മരിച്ചത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. 24 പര്‍ഗാനാസ് (ദക്ഷിണ) ജില്ലയിലെ സംഗ്രാംപുര്‍ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്.

ചൊവ്വാഴ്ച രാത്രി സംഗ്രാംപുര്‍ റെയില്‍വെ സ്‌റ്റേഷന് സമീപത്തുള്ള മദ്യവില്‍പ്പനകേന്ദ്രത്തില്‍ നിന്ന് മദ്യം കഴിച്ചവര്‍ക്ക് അര്‍ദ്ധരാത്രിയോടെ കടുത്ത വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാജമദ്യദുരന്തമാണെന്ന കാര്യം സ്ഥിരീകരിയ്ക്കപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേര്‍ അറസ്റ്റിലായി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപവീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
In one of the worst hooch tragedies in the recent times in West Bengal, 101 people have died after consuming illegal countrymade liquor in South 24 Parganas district.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X