Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര സേന വേണ്ട; ചര്‍ച്ച വേണം: സുപ്രീം കോടതി

Supreme Court
ദില്ലി: മുല്ലപ്പെരിയാര്‍ ഡാമിന് സിഐഎസ്എഫ് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന തമിഴ്‌നാടിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് തള്ളി. ഡാമിന് ആവശ്യമായ സുരക്ഷ നല്‍കാന്‍ തയ്യാറാണെന്ന് കേരളം അറിയിച്ച സാഹചര്യത്തിലാണിത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ ആവശ്യം. എന്നാല്‍ കേരളം ആവശ്യപ്പെടുകയും സുപ്രീം കോടതി ഉത്തരവിടുകയും ചെയ്യാതെ ഇത്തരത്തില്‍ സേനയെ വിന്യസിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

അണക്കെട്ട് തകര്‍ന്നാല്‍ ഏറ്റവുമധികം ദുരന്തം അനുഭവിയ്‌ക്കേണ്ടത് സംസ്ഥാനമാണെന്നും അതിനാല്‍ ഡാമിന് ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുമെന്നും കേരളം കോടതിയില്‍ ഉറപ്പുനല്‍കി. ഇതേ തുടര്‍ന്നാണ് ഹര്‍ജി തള്ളാന്‍ കോടതി തീരുമാനിച്ചത്.

ഇരു സംസഥാനങ്ങളും തര്‍ക്കവിഷയത്തിന്മേല്‍ ചര്‍ച്ച ഉചിതമായിരിക്കുമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ,കോടതിയെ അറിയിച്ചു. എന്നാല്‍ തമിഴ്‌നാട് അഭിഭാഷകന്‍ രാജു രാമചന്ദ്രന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ചര്‍ച്ചയെ എന്തിന് എതിര്‍ക്കുന്നുവെന്നായിരുന്നു സുപ്രീം കോടതിയുടെ മറുചോദ്യം.

ഫെഡറല്‍ സംവിധാനത്തില്‍ ഇത്തരം ചര്‍ച്ചകള്‍ വിളിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഭരണഘടനാപരമായ ഉത്തരവാദിത്തവും ബാധ്യതയുമുണ്ട്. വെറും കാഴ്ചക്കാരായി ഇരിയ്ക്കാന്‍ കേന്ദ്രത്തിന് കഴിയില്ല.
ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ഉചിതമാണെന്നും രുമിച്ചിരുന്ന ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്ന പ്രശ്‌നമേയുള്ളുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍ വിഷയം ഉന്നതാധികാര സമിതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ചര്‍ച്ചയ്ക്കു പ്രസക്തിയില്ലെന്നായിരുന്നു തമിഴ്‌നാട് അഭിഭാഷകന്റെ വാദം. ഉന്നതാധികാര സമിതിയെ ഇതുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്നും ചര്‍ച്ച വിളിക്കാന്‍ പ്രധാനമന്ത്രിയോട് നിര്‍ദ്ദേശിക്കണമെന്നും കേരളം ആവശ്യപ്പെട്ടുവെങ്കിലും തമിഴ്‌നാട് എതിര്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രത്തോട് അഭ്യര്‍ഥിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+