Get Updates
Get notified of breaking news, exclusive insights, and must-see stories!

സന്തോഷ് മാധവന്റെ പരാതി; അരുണിനെതിരെ കേസില്ലേ?

Arun Kumar
കൊച്ചി: നിലം നികത്തുന്നതിനായി വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ 70 ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയെന്ന സന്തോഷ് മാധവന്റെ പരാതിയില്‍ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ഹൈക്കോടതി. . ഇക്കാര്യത്തില്‍ ഡിസംബര്‍ 22നകം വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആക്റ്റിങ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്‍. രാമചന്ദ്രനും അടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. വൈക്കത്തിനടുത്ത് ഏക്കര്‍ കണക്കിനു ഭൂമി നികത്തുന്നതിനു വേണ്ടി വിഎസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ ലക്ഷക്കണക്കിനു രൂപ കൈക്കൂലി വാങ്ങിയെന്നാണ് സന്തോഷ് മാധവന്‍ വിജിലന്‍സിന് പരാതി നല്‍കിയത്.

കേസില്‍ 75ഓളം സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. എന്നിട്ടും എന്തുകൊണ്ട് കേസെടുത്തില്ലെന്നായിരുന്നു കോടിതിയുടെ ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+