അമൃതയില്‍ നഴ്‌സുമാരെ കൂട്ടത്തോടെ പുറത്താക്കിയെന്ന്

പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍നിന്ന് കുറച്ചുപേരെ സാധാരണ തുടരാന്‍ അനുവദിക്കാറുണ്ട്. എന്നാല്‍ ഇക്കുറി സമരത്തില്‍ സഹകരിച്ചതിന് പ്രതികാരമായി ഇവരെയെല്ലാം പറഞ്ഞുവിടുകയാണെന്ന് യുണൈറ്റഡ് നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ ആരോപിച്ചു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവയ്ക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചുവെന്നും പറയപ്പെടുന്നു.
മാനേജ്‌മെന്റ് ശിക്ഷാനടപടിയെടുത്ത നാലു നേഴ്‌സുമാരില്‍ ഒരാളൊഴികെയുള്ളവര്‍ സമരത്തെത്തുടര്‍ന്നുണ്ടായ ഒത്തുതീര്‍പ്പിന്റെ ഭാഗമായി ആശുപത്രിയില്‍ തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതിന് പിന്നാലെയാണ് കൂട്ടപ്പുറത്താക്കല്‍.
അതിനിടെ പത്തനം തിട്ട മുത്തൂറ്റ് ആശുപത്രിയിലും സമരത്തിന് പ്രതികാര നടപടിയെന്നോണം 30 ഓളം നഴ്‌സുമാരെ പിരിച്ചുവിട്ടിട്ടുണ്ട്.












Click it and Unblock the Notifications