അമൃതക്ക് പിന്നാലെ മുത്തൂറ്റിലും നഴ്സ് സമരം

ബോണ്ട് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പിരിച്ചുവിടാന്‍ മാനേജ്മെന്റ് നടത്തിയ നീക്കമാണ് സമരത്തിനിടയാക്കിയത് അധികൃതരുടെ നീക്കത്തിനെതിരെ അസോസിയേഷന് നേതാക്കള്‍ ആശുപത്രിയിലെത്തിയെങ്കിലും ചര്‍ച്ചക്ക് മാനേജ്മെന്റ് തയാറായില്ലെന്നാണ് അറിയുന്നത്.
വേതന വര്‍ദ്ധനവും ബോണ്ട് വ്യവസ്ഥയില്‍ ഒരു വര്‍ഷം ജോലി ചെയ്യിക്കുന്നതും അവസാനിപ്പിക്കണമെന്ന് കാട്ടി ഓള് ഇന്ത്യ െ്രെപവറ്റ് നഴ്സസ് അസോസിയേഷന് ഡിസംബര്‍ ഏഴിന് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയതിനെത്തുടര്‍ന്നാണ് നഴ്സിങ് സ്റ്റാഫിലെ 26 പേരോട് പിരിഞ്ഞുപോകാന്‍ മാനേജ്മെന്റ് നിര്‍ദേശിച്ചത്.
സര്‍ട്ടിഫിക്കറ്റും ബോണ്ടും വാങ്ങി പിരിഞ്ഞുപോയ്ക്കൊള്ളാനാണ് മാനേജ്മെന്റ് നിര്‍ദ്ദേശിച്ചത്. കൂട്ടപ്പിരിച്ചുവിടലിന് കളമൊരുങ്ങിയതോടെ ഐസിയു, ഓപറേഷന് തിയറ്റര്‍, പോസ്റ്റ് ഓപറേറ്റിവ് വാര്‍ഡ് എന്നിവിടങ്ങളിലെ നഴ്സുമാരടക്കം സമരരംഗത്തെത്തുകയായിരുന്നു. പാരാമെഡിക്കല്‍ ജീവനക്കാരും പിന്തുണ പ്രഖ്യാപിച്ച് സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിച്ചു.
2007 ബാച്ചില്‍ ആശുപത്രിയില്‍ പഠിച്ച 26 വിദ്യാര്‍ഥിനികളാണ് പിരിച്ചുവിടല്‍ ഭീഷണിയിലായത്. മൂന്നര വര്‍ഷത്തെ പഠനവും ആറ് മാസത്തെ ഇന്‍േറണ്‍ഷിപ് സേവനവും പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ബോണ്ട് വ്യവസ്ഥയില്‍ ജോലിയെടുക്കുമ്പോള്‍ 1776 രൂപയാണ് പ്രതിമാസം ശമ്പളമായി ലഭിയ്ക്കുന്നത്.
നഴ്സുമാരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിവെക്കുന്നതും ബോണ്ട് വ്യവസ്ഥയില്‍ ജോലി ചെയ്യിക്കുന്നതും അവസാനിപ്പിച്ച് ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ചാണ് െ്രെപവറ്റ് നഴ്സസ് അസോസിയേഷന് മുത്തൂറ്റ് ആശുപത്രി മാനേജ്മെന്റിന് കത്ത് നല്‍കിയത്. എന്നാലിത് അംഗീകരിയ്ക്കാന്‍ മാനേജ്മെന്റ് അറിയിക്കുകയായിരുന്നു. നിര്‍ദേശം കേരള നഴ്സിങ് കൗണ്‍സില്‍ അംഗീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കഴിഞ്ഞയാഴ്ച കൊച്ചിയിലെ അമൃത ആശുപത്രിയിലെ നഴ്സുമാര്‍ നടത്തിയ സമരത്തിന് പിന്നാലെയാണ് മുത്തൂറ്റ് ആശുപത്രിയിലെ നഴ്സുമാരും പ്രക്ഷോഭപാതയിലെത്തിയത്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications