Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്രിസ്മസിന് ടാറ്റാ സ്റ്റീല്‍ വാങ്ങാം

ഉത്സവതിരക്കിനിടെ അല്‍പ്പം സമ്പാദ്യത്തിന്റെ കാര്യം പറയാം. ഓഹരി വിപണി താഴോട്ടിറങ്ങുന്നതുകാണുമ്പോള്‍ എല്ലാം വിറ്റു തുലച്ച് ഓടിപോവുന്നവരാണ് അധികപേരും. പക്ഷേ, ഇത് നിക്ഷേപിക്കാനുള്ള അപൂര്‍വ അവസരമായി കാണുന്ന മിടുക്കന്മാരുമുണ്ട്. തക്ക സമയത്തുള്ള നിക്ഷേപം ആപത്തുകാലത്ത് സഹായമാവുമെന്ന കാര്യം ഉറപ്പാണ്. ട്രേഡിങ് നടത്തുന്നവര്‍ക്കു മാത്രമുള്ളതല്ല ഓഹരി വിപണി. ദീര്‍ഘകാല നിക്ഷേപകര്‍ക്കുള്ള പറുദീസ കൂടിയാണിത്.

എന്തുകൊണ്ടാണ് ക്രിസ്മസിന് ടാറ്റാ സ്റ്റീല്‍ എന്നു പറയുന്നത്? 2010ല്‍ 2009 കോടി നഷ്ടമുണ്ടാക്കിയ ഈ കമ്പനിയുടെ ഓഹരി വില കുത്തനെ താഴോട്ടിറങ്ങിയിരിക്കുകയാണ്. നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായിരുന്നു ടാറ്റാ സ്റ്റീല്‍. ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്റ്റീല്‍ കമ്പനികളിലൊന്നാണ് ടാറ്റ. എന്നിട്ടും എന്തു കൊണ്ട് നഷ്ടമുണ്ടായിയെന്ന് അന്വേഷിക്കുമ്പോള്‍ തന്നെ എന്തുകൊണ്ട് ടാറ്റാ സ്റ്റീലില്‍ നിക്ഷേപിക്കണം എന്നു മനസ്സിലാവും.

മെറ്റല്‍ മേഖലയ്ക്ക് ആഗോളതലത്തില്‍ തന്നെയുള്ള മാന്ദ്യമാണ് കമ്പനിക്ക് പ്രധാനതിരിച്ചടിയായത്. കൂടാതെ കോറസ് അടക്കമുള്ള വന്‍കിട സ്റ്റീല്‍ കമ്പനികള്‍ ടാറ്റ ഏറ്റെടുത്തതും തിരിച്ചടിയായി. ഇപ്പോള്‍ 375 രൂപ വിലയുള്ള ഓഹരി വാങ്ങി സൂക്ഷിക്കുന്നത് നല്ലതാണ്. 100 എണ്ണം വാങ്ങുന്നതിന് 37000 രൂപ ചെലവാകും. ഇനിയും താഴോട്ടിറങ്ങുകയാണെങ്കില്‍ ഓരോ പത്ത് പോയിന്റ് ഇടിവിലും 50 ഓഹരികള്‍ വീതം വാങ്ങികൂട്ടുക. സാങ്കേതികപരമായി ഏറെ കരുത്തുള്ളതിനാല്‍ അനുകൂലമായ അന്തരീക്ഷത്തില്‍ ഇത് കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല.

മുകളിലേക്കാണ് പോകുന്നതെങ്കില്‍ 500-550-600 ടാര്‍ജറ്റ് വരെ കാത്തിരിക്കുക. ഒരിക്കലും ചെറിയ ടാര്‍ജറ്റില്‍ വിറ്റൊഴിവാക്കരുത്. ഉദാഹരണത്തിന് 375ന് വാങ്ങിയ ഓഹരി 400ന് കൊടുത്തൊഴിവാക്കി 2500 രൂപ ലാഭമെടുക്കരുത്. പകരം 375ന് വാങ്ങിയ ഓഹരി ഏറ്റവും ചുരുങ്ങിയത് 500 എന്ന ലെവലിലെത്തുവാന്‍ കാത്തിരിക്കുക. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് വിറ്റൊഴിവാക്കാന്‍ സാധിക്കും. ലാഭം 12500 രൂപയാണ്. ഇത്രയും തുക ഒരു വര്‍ഷം ബാങ്കിലിട്ടാല്‍ 3330 രൂപ മാത്രമേ കിട്ടൂ. ടാറ്റാ സ്റ്റീലിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വില 713 ആണ്. കാത്തിരിക്കാന്‍ തയ്യാറുള്ളവര്‍ക്ക് 500നുമുകളില്‍ ടാര്‍ജറ്റിട്ട് കാത്തിരിക്കാന്‍ സാധിക്കും. ഇനി എന്ത് സാമ്പത്തികമാന്ദ്യം വന്നാലും നിങ്ങളുടെ പണത്തിന് ബാങ്കിലെ ഫിക്‌സഡ് ഡിപ്പോസിറ്റിനേക്കാള്‍ ലാഭം കിട്ടുമെന്ന കാര്യത്തില്‍ സംശയമില്ല.

കാരണം അഞ്ചു വര്‍ഷത്തിനു മുകളില്‍ പറഞ്ഞ തുക ബാങ്കിലിട്ടുവെന്ന് കരുതുക. ലഭിക്കുന്ന അധികതുക 20000നു താഴെ മാത്രമാണ്. ഇപ്പോഴുള്ള സാമ്പത്തികപ്രതിസന്ധി അഞ്ചുവര്‍ഷം തുടരുമെന്ന് ആരും കരുതുന്നില്ല. 700 എന്ന ടാര്‍ജറ്റിലെത്തിയാല്‍ ലാഭം എത്രയാവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. എന്തായാലും സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ ആവശ്യം കൂടുകയല്ലാതെ കുറയാന്‍ പോവുന്നില്ല.

Your feedback is valuable to us. If you have an opinion, a question or would like to share your thoughts on stocks, investments, business policy or companies mail at e.shinod(at)oneindia(dot)co(dot)in

oneindia.in DISCLAIMER: GoodReturns provides you with information covering shares, futures and options based on broker's reports as stated on various media. Investors are, however, warned that they should NOT take any buy or sell decision based on these views expressed in the article. Investors should consult their own financial and share advisors before taking purchase or sale decisions. oneindia does not take any responsibility for any losses incurred by investors who take their cues from the above article.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+