കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വായ്പാനിരക്കുകളില്‍ മാറ്റമില്ല:റിസര്‍വ് ബാങ്ക്

Google Oneindia Malayalam News

Reserve Bank of India
മുംബൈ: രാജ്യത്തെ വ്യവസായിക വളര്‍ച്ചാനിരക്ക് കുത്തനെ ഇടിയുകയും ഭക്ഷ്യവിലപ്പെരുപ്പം താഴുകയും ചെയ്തതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ തല്‍ക്കാലം മാറ്റം വരുത്തേണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. പതിവ് അവലോകനയോഗത്തില്‍ റിപ്പോ നിരക്ക് ഇപ്പോഴുള്ള 8.5 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ 7.50വും നിലനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കരുതല്‍ ധനാനുപാതത്തില്‍(സിആര്‍ആര്‍) കുറവ് വരുത്തുമെന്ന ധനകാര്യസ്ഥാപനങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റി. സിആര്‍ആറിന്റെ കാര്യത്തില്‍ നിലവിലുള്ള ആറു ശതമാനം തുടരാനാണ് തീരുമാനം.

പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതുപോലെ താഴ്ന്നില്ലെങ്കിലും വ്യവസായിക വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഇനിയും റേറ്റുകള്‍ വര്‍ധിപ്പിക്കുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായി 13 തവണ റിപ്പോ, റിവേഴ്‌സ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് വ്യാവസായ, വാണിജ്യ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.

ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കടം കൊടുക്കുമ്പോള്‍ ഈടാക്കുന്ന നിരക്കാണ് റിപ്പോ. അധികം വരുന്ന ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ തിരിച്ചുലഭിക്കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ. നിക്ഷേപത്തിന്റെ ഒരു നിശ്ചിതവിഹിതം കേന്ദ്രബാങ്കില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ കരുതല്‍ ശേഖരമാണ് സിആര്‍ആര്‍. നിരക്കുകള്‍ വര്‍ധിക്കുന്നതോടെ വിപണിയില്‍ പണലഭ്യത കുറയുമെന്നും ഇത് പരോക്ഷമായി ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുറയ്ക്കുമെന്നും പ്രതീക്ഷിച്ചിരുന്ന റിസര്‍വ് ബാങ്കിന് ലഭിച്ച ഇരുട്ടടിയായിരുന്നു വ്യവസായ വളര്‍ച്ചാനിരക്കിലുണ്ടായ തിരിച്ചടി.

English summary
India’s central bank Friday kept key rates unchanged - after as many as 13 successive hikes since early 2010 - in a bid to spur growth, while also drawing some comfort from the easing of annual inflation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X