Get Updates
Get notified of breaking news, exclusive insights, and must-see stories!

2009നുശേഷം നിഫ്റ്റി ആദ്യമായി 4700നും താഴെ

Market
മുംബൈ: 25 മാസത്തിനുശേഷം നിഫ്റ്റി അതിന്റെ ഏറ്റവും താഴ്ന്ന നിലയിലെത്തി. 94.75 പോയിന്റ് നഷ്ടത്തോടെ 4651.60ലാണ് ദേശീയ ഓഹരി സൂചിക ക്ലോസ് ചെയ്തത്. സെന്‍സെക്‌സ് 345.12 പോയിന്റ് കുറഞ്ഞ് 15491.35ല്‍ വില്‍പ്പന അവസാനിപ്പിച്ചു.

അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്തില്ലെന്ന മുന്‍വിധിയുണ്ടായിരുന്നതിനാല്‍ വിപണി മികച്ച നേട്ടത്തിലാണ് വില്‍പ്പന തുടങ്ങിയത്. റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനം വന്നതോടെ മുംബൈ സൂചിക 16066നുമുകളിലേക്ക് കയറി. നിഫ്റ്റി 4818 വരെ ഉയര്‍ന്നതിനുശേഷം താഴേക്കിറങ്ങുകയായിരുന്നു.

നിഫ്റ്റിയുടെ ഏറ്റവും കരുത്തുള്ള സപ്പോര്‍ട്ടിങ് ലെവലായി കരുതുന്ന 4700 തകര്‍ന്നത് നിക്ഷേപകരെ ആശയകുഴപ്പത്തിലാക്കിയെന്നു വേണം കരുതാന്‍. 2009 നവംബര്‍ മൂന്നിനു ശേഷം ആദ്യമായാണ് നിഫ്റ്റി ഇത്രയും താഴുന്നത്.

സ്വാധീനിക്കുന്ന നാലുഘടകങ്ങളിലും കാര്യമായ മാറ്റം വരാതിരുന്നിട്ടും വിപണിക്കേറ്റ തിരിച്ചടിക്കു കാരണം ഷോര്‍ട്ട് സെല്ലിങ് തന്നെയാണ്. ആഗോളപ്രതിസന്ധി, കറന്‍സി, സര്‍ക്കാര്‍ നയങ്ങള്‍, പലിശ നിരക്ക് എന്നീ കാര്യങ്ങളാണ് കഴിഞ്ഞ കുറച്ചുദിവസമായി വിപണിയെ നിയന്ത്രിക്കുന്നത്.

എല്‍ ആന്റ് ടി, സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികള്‍ക്കാണ് കാര്യമായ ക്ഷീണം പറ്റിയത്. ഗെയില്‍ ഇന്ത്യ, റെഡ്ഡിസ് ലാബ്, സിപ്ല, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ കമ്പനികള്‍ ചെറിയ നേട്ടങ്ങള്‍ സ്വന്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 25.70 പോയിന്റും ടാറ്റാ സ്റ്റീല്‍ 10.20 പോയിന്റും കോള്‍ ഇന്ത്യ 9.95 പോയിന്റും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 64.05 പോയിന്റും നഷ്ടം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+