ബോംബ് ഭീഷണി: ടിസിഎസ് കെട്ടിടം ഒഴിപ്പിച്ചു

ഇതേതുടര്‍ന്ന് കെട്ടിടത്തിലെ ആയിരത്തോളം പേരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ടിസിഎസ് കൂടാതെ മറ്റ് ഒട്ടേറെ ഐടി കമ്പനികളിലായി ഏറെപ്പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.
പൊലീസിന് വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഒഴിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടിസിഎസ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം വന്നത്.
ബോംബ് ഭീഷണിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇത് ചെന്നൈയിലെ കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ടിസിഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications