കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോംബ് ഭീഷണി: ടിസിഎസ് കെട്ടിടം ഒഴിപ്പിച്ചു

  • By Lakshmi
Google Oneindia Malayalam News

TCS Bomb Scare
ചെന്നൈ: ചെന്നൈയിലെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) ട്രെയിനിങ് സെന്ററിന്റെ കെട്ടിടത്തില്‍ ബോംബ് ഭീഷണി. അമ്പട്ടൂരിലെ ഐടി പാര്‍ക്കിലുള്ള ടിസിഎസ് കെട്ടിടത്തിലാണ് ബോംബ് ഭീഷണിയുണ്ടായിരിക്കുന്നത്.

ഇതേതുടര്‍ന്ന് കെട്ടിടത്തിലെ ആയിരത്തോളം പേരെ ഒഴിപ്പിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. ടിസിഎസ് കൂടാതെ മറ്റ് ഒട്ടേറെ ഐടി കമ്പനികളിലായി ഏറെപ്പേര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

പൊലീസിന് വന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാരെ ഒഴിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ടിസിഎസ് കെട്ടിടത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഫോണ്‍ സന്ദേശം വന്നത്.

ബോംബ് ഭീഷണിയെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഇത് ചെന്നൈയിലെ കമ്പനിയുടെ പ്രവര്‍ത്തനത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും ടിസിഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

English summary
More than 1,000 employees were evacuated following a bomb scare in the premises of the Tata Consultancy Services (TCS) in Ambattur, Chennai on Friday, Dec 16
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X