കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയയുടെ വീട്ടുപടിയ്ക്കല്‍ സമരം: ഹസാരെ

  • By Lakshmi
Google Oneindia Malayalam News

Anna Hazare
ദില്ലി: ലോക്പാല്‍ ബില്‍ പാസാക്കാന്‍ നടപടിയില്ലെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെയും മകന്‍ രാഹുല്‍ ഗാന്ധിയുടെയും വസതിക്ക് മുന്നില്‍ നിരാഹാരം നടത്തുമെന്ന് അണ്ണാ ഹസാരെ.

ബില്ലിനെതിരെ വോട്ടു ചെയ്യുന്ന എം.പിമാരുടെ വസതികള്‍ക്ക് മുന്നിലും സമരം നടത്തുമെന്നും ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 27ന് അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് ആവര്‍ത്തിച്ച ഹസാരെ രാജ്യവ്യാപകമായി ജയില്‍ നിറക്കല്‍ സമരത്തിനും ആഹ്വാനം ചെയ്തു.

സര്‍വകക്ഷി യോഗത്തില്‍ സമവായം ഉണ്ടായില്ലെങ്കിലും ലോക്പാല്‍ ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്ന് ഹസാരെ വിശ്വാസം പ്രകടിപ്പിച്ചു.

പാര്‍ലമെന്റ് പിരിയുന്ന 22 വരെ കാത്തിരിക്കും. ഫലപ്രദമായ ബില്ലാണ് പാസ്സാക്കുന്നതെങ്കില്‍ 27ന്റെ വേദി സര്‍ക്കാറിന് നന്ദിപ്രകടിപ്പിക്കുന്നതിനായിരിക്കും. മുതിര്‍ന്ന മന്ത്രിമാരെ ക്ഷണിച്ച് റോസാപൂ നല്‍കി സ്വീകരിക്കും-ഹസാരെ പറഞ്ഞു.

ബില്‍ പാസ്സാക്കാത്തപക്ഷം 27നുള്ള സമരം കാലാവസ്ഥ അനുകൂലമല്ലെങ്കില്‍ മുംബൈയിലേക്ക് മാറ്റും. എന്നാല്‍ നിരാഹാരസമരത്തില്‍ മാറ്റമില്ല. ഗ്രൂപ്പ് സി, ഡി ജീവനക്കാരെ ബില്ലില്‍ പെടുത്തണമെന്നകാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

ഹസാരെ സംഘത്തിന്റെ രണ്ടുദിവസത്തെ കോര്‍കമ്മിറ്റി യോഗത്തിന് ശേഷമാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

അതിനിടെ സിബി.എക്ക് സ്വയംഭരണ സ്വാതന്ത്ര്യം കിട്ടണമെന്ന കാഴ്ചപ്പാടാണ് ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി, ഇടതുപാര്‍ട്ടികള്‍ എന്നിവക്കെന്ന് കിരണ്‍ ബേദി പറഞ്ഞു. കോണ്‍ഗ്രസിന്റെ നിലപാടാണ് ഇനി അറിയേണ്ടതെന്നും സിബിഐയെ ജനം വിശ്വസിക്കുന്ന ദിവസം വന്നാല്‍, മെച്ചപ്പെട്ട ഭരണക്രമം സ്വാഭാവികമായും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.

English summary
Anna Hazare on Thursday threatened a 'jail bharo' agitation from Jan 1 if an effective Lokpal bill was not passed during Parliament's winter session and also warned that he would sit on protest outside the houses of Congress president Sonia Gandhi and her son Rahul Gandhi,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X