അവര്‍ മരണം വാങ്ങിക്കുടിച്ചത് 10 രൂപയ്ക്ക്
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സൗത്ത് 24 പര്‍ഗനസില്‍ ഒട്ടേറെ പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യം വിറ്റത് തുച്ഛമായ തുകയ്ക്ക്. ഒരു ഗ്ലാാസിന് പത്ത് രൂപയ്ക്ക് വിറ്റ മദ്യമാണ് നൂറ്റമ്പതിലധികം പേരുടെ ജീവനെടുത്തത്.
ചുല്ലുവെന്ന പേരില്‍ ഈ മേഖലയില്‍ അറിയപ്പെട്ടിരുന്ന മദ്യം ചെറിയ പ്ലാസ്റ്റിക് പാക്കറ്റിലാക്കി 20 രൂപയ്ക്കും വിറ്റിരുന്നു. ചില്ലറ വില്‍പ്പനക്കാര്‍ സ്പിരിറ്റ് വാങ്ങി രാസവസ്തുക്കളും വിഷ പദാര്‍ഥങ്ങളും കലക്കിയാണ്
വ്യാജമദ്യം തയാറാക്കിയിരുന്നത്. ഗൊചരം മേഖലയിലാണ് ഇവ പ്രധാനമായും നിര്‍മിച്ചിരുന്നത്.
കൂലിപ്പണിക്കാരെ ലക്ഷ്യം വച്ചായിരുന്നു മദ്യ നിര്‍മാണമെന്ന് പൊലീസ് പറയുന്നു. വലിയ വില കൊടുത്ത് മദ്യം വാങ്ങാന്‍ കഴിവില്ലാത്തവരെയാണ് വ്യാജമദ്യക്കാര്‍ മുതലെടുത്തിരുന്നത്. ദുരന്തത്തിനിരയായതും കൂലിത്തൊഴിലാളികളായിരുന്നു.
മദ്യദുരന്തത്തില്‍ ഇതുവരെ 167പരാണു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു പത്തു പേര്‍ അറസ്റ്റിലായെങ്കിലും വ്യാജമദ്യത്തിന്റെ മൊത്തവ്യാപാരികളായ ബാദ്ഷാ, ഖോര ഇല്യാസ് എ്ന്നിവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ദുരന്തത്തെക്കുറിച്ച് സിഐഡി അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടുണ്ട്.












Click it and Unblock the Notifications