മുല്ലപ്പെരിയാര്‍: പരിഹാരം ഉടനെന്ന് ആന്റണി

ഇതിനിടെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട്ടില്‍ മലയാളികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ തുടരുകയാണ്. വെള്ളിയാഴ്ച ചെന്നൈയില്‍ മലയാളികള്‍ക്ക് നേരെ വീണ്ടും ആക്രമണം ഉണ്ടായി.
സെയ്ദാപ്പേട്ടിലെ മലയാളിയുടെ കൂള്‍ ബാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഒരു കൂട്ടം അഭിഭാഷകരാണ് കൂള്‍ ബാര്‍ ആക്രമിച്ചത്. കോടതിയില്‍ നിന്നും സംഘമായെത്തിയാണ് അഭിഭാഷകര്‍ ആക്രമണം നടത്തിയത്. ഇതിന മുമ്പ് തമിഴ്‌നാട് ഹൈക്കോടതിയുടെ കവാടത്തില്‍ അഭിഭാഷകര്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കോലം കത്തിച്ചിരുന്നു.
കഴിഞ്ഞ ദിവസം പുതുച്ചേരിയിലും മലയാളികള്‍ക്കുനേരെ ആക്രമണമുണ്ടായിരുന്നു.












Click it and Unblock the Notifications