പവാറിനെ തല്ലിയത് ഹര്‍വീന്ദറിന് ഓര്‍മ്മയില്ല

പെട്ടെന്നുണ്ടായ മാനസിക വിഭ്രാന്തിയില്‍ താന്‍ പവാറിനെ എന്താണ് ചെയ്തതെന്ന് ഓര്‍ക്കുന്നില്ലെന്നാണ് ഇയാള്‍ പറയുന്നത്. സിങ്ങിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മജിസ്‌ട്രേട്ട് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ സെഷന്‍സ് കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
നവംബര്‍ 24ന് മന്ത്രി എത്തിയ കൊണാട്ട് പ്ലേസിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ താന്‍ ഉണ്ടായിരുന്നതായി ഇയാള്‍ സമ്മതിക്കുന്നുണ്ട്. എന്നാല്‍ പെട്ടെന്ന് മനോനില തെറ്റി സ്വബോധം നഷ്ടപ്പെട്ട തനിക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്നും എന്തൊക്കെ ചെയ്തുവെന്നും ഓര്‍ക്കുന്നില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
രാഷ്ട്രീയ സമ്മര്‍ദം ഉണ്ടാവാനുള്ള സാധ്യതയുള്ളതിനാല്‍ തന്റെ ജീവനെക്കുറിച്ച് ആശങ്കയുണ്ടെന്നും ഇയാള്‍ പറയുന്നു. ഹര്‍ജിയില്‍ വെള്ളിയാഴ്ച സെഷന്‍സ് കോടതി വാദം കേള്‍ക്കും.
ഹര്‍വീന്ദര്‍ സിങ് ഇപ്പോള്‍ ദില്ലിയിലെ ഐഎച്ച്ബിഎസ് ആസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications