ഭാരത് രത്‌നയ്ക്ക് ഇനി സച്ചിനും യോഗ്യന്‍

ഏതു മേഖലയില്‍ നിന്നുളള മികച്ച സംഭാവന നല്‍കിയവരെയും ഇനിമുതല്‍ ഭാരതരത്‌ന ബഹുമതിക്ക് പരിഗണിക്കും. നിലവില്‍, കല, സാഹിത്യം, ശാസ്ത്രം, പൊതു സേവനം എന്നീ മേഖലകളില്‍ നിന്നുളളവരെ മാത്രമായിരുന്നു ബഹുമതിക്കായി പരിഗണിച്ചിരുന്നത്.
ഭാരത് രത്‌നയുടെ യോഗ്യതാ മാനദണ്ഡം പുതുക്കി നിശ്ചയിച്ചതില്‍ കായിക താരങ്ങളുടെ ആരാധകരായിരിക്കും ഏറ്റവും കൂടുതല്‍ സന്തോഷിക്കുകയെന്നതില്‍ സംശയമില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന് ഭാരത രത്‌ന നല്‍കണമെന്നും അതിനായി മാനദണ്ഡങ്ങള്‍ വേണമെങ്കില്‍ മാറ്റി നിശ്ചയിക്കണം എന്നും അടുത്ത കാലത്ത് ആവശ്യമുയര്‍ന്നിരുന്നു.
അതേപോലെ ഹോക്കി താരം ധ്യാന്‍ ചന്ദിന് ഭാരത് രത്‌ന നല്‍കണമെന്ന ആവശ്യവും ശക്തമാണ്. ഇതു സംബന്ധിച്ച കായികമന്ത്രാലയത്തിന്റെയും ആഭ്യന്തരമന്ത്രാലയത്തിന്റെയും ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചു. ഇതുവരെ 41 പേര്‍ക്കാണ് രാജ്യം പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കിയിട്ടുളളത്.












Click it and Unblock the Notifications