കവിയൂര്‍ കേസ്: അനഘയെ അച്ഛനും പീഡിപ്പിച്ചു?

സ്വന്തം വീട്ടില്‍ വച്ചാണ് അച്ഛനായ നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചത്. മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പും അനഘ പീഡനത്തിന് ഇരയായതായും സി.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ അനഘ പുറത്തുപോയിരുന്നില്ല. അച്ഛന്റെ അസ്വാഭാവികമായ പെരുമാറ്റത്തെ കുറിച്ച് അനഘ കൂട്ടുകാരികളോട് പറഞ്ഞിരുന്ന കാര്യവും സി.ബി.ഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേസില്‍ അടുത്ത മാസം 13ന് തുടര്‍വാദം കേള്‍ക്കും.
2008 സെപ്റ്റബറിലാണ് അനഘ ഉള്‍പ്പെടെയുള്ളവരെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അച്ഛന്‍ നാരായണന്‍ നമ്പൂതിരി, അമ്മ ശ്രീദേവി, സഹോദരന്‍ അക്ഷയ്, സഹോദരി അഖില എന്നിവരാണ് ആത്മഹത്യ ചെയ്തത്.












Click it and Unblock the Notifications