സമരം നിര്‍ത്തിയത് ശരിയായില്ല: പിസി ജോര്‍ജ്ജ്

സമരപ്പന്തലിലേക്ക് ആരും രാഷ്ട്രീയക്കാരെ ക്ഷണിച്ചതല്ലെന്നും അവിടെ ചെന്നു സമരം ചെയ്തിട്ട് പിന്നീടു പിന്‍മാറുന്നുവെന്ന് പറയുന്നത് രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരമുഖത്തുനിന്നും പിന്‍തിരിയുന്നത് ദുഃഖകരമാണെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസ് ഉത്ഘാടനത്തിനെത്തിയപ്പോള്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.
രാഷ്ട്രീയക്കാരുടെ അഭാവത്തിലും സമരസമിതി പ്രക്ഷോഭം തുടരുന്നത് ആശ്വാസകരമാണ്. കേരളാ കോണ്‍ഗ്രസ് മുല്ലപ്പെരിയാര്‍ സമരത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. കേരളീയരുടെ സ്ഥാപനങ്ങള്‍ നശിപ്പിച്ചതിന് തമിഴ്‌നാട് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം- പി.സി ജോര്‍ജ് പറഞ്ഞു.












Click it and Unblock the Notifications