വനിതാ പൊലീസിനെ ശല്യം ചെയ്തയാള്‍ പിടിയില്‍
മൂന്നാര്‍: ബസില്‍ യാത്ര ചെയ്യവേ വനിതാ സിവില്‍ പോലീസ് ഓഫീസറെ ശല്യം ചെയ്ത യുവാവ് അറസ്റ്റിലായി. തൃശൂര്‍ ആലപ്പാട്ട് സ്വദേശി അര്‍ജുനാ(36)ണ് അറസ്റ്റിലായത്.
അടിമാലി-മൂന്നാര്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനിതാ പോലീസ് ബസില്‍ കയറിയപ്പോള്‍ മുതല്‍ ഇയാള്‍ ശല്യം ചെയ്തിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. പലപ്രാവശ്യം താക്കീത് നല്‍കിയിട്ടും ഇയാള്‍ ശല്യം തുടരുകയായിരുന്നത്രേ.
വനിത പൊലീസ് വിവരം നല്‍കിയതനുസരിച്ച് ടാറ്റാ ടീ ഓഫീസിനു മുമ്പില്‍ എത്തിയപ്പോള്‍ എസ്.ഐ: സോണി മത്തായിയും സംഘവുമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൂന്നാറിലും പരിസരങ്ങളിലും അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലെചയ്തുവരുകയാണ് ഇയാള്‍.












Click it and Unblock the Notifications