സഹയാത്രക്കാരനെ കുറിച്ചറിയാന്‍ ഫേസ്ബുക്ക്

ഫേസ്ബുക്ക്, ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍ തിരഞ്ഞ് താല്‍പ്പര്യമുള്ള ആളുകളെ തിരഞ്ഞെടുക്കാനുള്ള സൗകര്യമുണ്ട്. വിചിത്രമായ സ്വഭാവമുള്ള ആളുകള്‍ക്കൊപ്പം യാത്ര ചെയ്യുന്നതിന്റെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ഇത് സഹായിക്കും.
ഈ വാര്‍ത്തയോട് ട്വിറ്ററിലെ പ്രതികരണം വളരെ രസകരമായിട്ടായിരുന്നു. വിമാനത്തിലെ ഏറ്റവും സുന്ദരിയെ തിരഞ്ഞെടുക്കാനുള്ള അവസരം. എല്ലാം അധികാരവും നിങ്ങളുടെ കൈകളിലാണ്. ഇത്തരത്തിലുള്ള കമന്റുകള്‍ പ്രവഹിക്കുകയാണ്.
എന്നാല്‍ തിരക്കുള്ള ഹ്രസ്വദൂര യാത്രക്കിടയില്‍ ഇത്തരം തിരച്ചിലൊന്നും നടക്കില്ലെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നു. അതേ സമയം പത്തുമണിക്കൂറിലധികം സഞ്ചരിക്കേണ്ട, നേരത്തെ തീരുമാനിച്ചുറപ്പിച്ച യാത്രകളില്‍ വേണമെങ്കില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ സാധിക്കും.












Click it and Unblock the Notifications