കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ നടി വീണ മാലിക്കിനെ കാണാനില്ല

  • By Ajith Babu
Google Oneindia Malayalam News

Veena Malik
മുംബൈ: നഗ്നചിത്രങ്ങളിലൂടെ വിവാദത്തിലകപ്പെട്ട പാക് സിനിമാ താരം വീണ മാലിക്കിനെ മുംബൈയില്‍ നിന്നു കാണാതായി. സിനിമാ ചിത്രീകരണത്തിനായാണ് വീണ മുംബൈയിലെത്തിയത്. വീണയുടെ മാനേജര്‍ പ്രതീക് മെഹ്ത്തയാണ് നടിയെ കാണാനില്ലെന്ന വിവരം പുറത്തുവിട്ടിരിയ്ക്കുന്നത്. ഡിസംബര്‍ 16 രാവിലെ മുതല്‍ വീണയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് പ്രതീക് പറയുന്നു.

ഹൊറര്‍ ചിത്രമായ മുംബൈ 125 കിലോമീറ്റേഴ്‌സ് എന്ന ചിത്രീകരണത്തിനായാണ് നടി ഇവിടെയെത്തിയത്. തനിയ്ക്ക് സുഖമില്ലെന്നും കടുത്ത ദുഖത്തിലാണെന്നുമുള്ള വീണയുടെ എസ്എംഎസ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന്‍ മാലിക്ക് അറിയിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

എഫ്എച്ച്എം മാഗസിന്റെ കവറില്‍ വീണയുടെ നഗ്‌നചിത്രം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പാക് ചാര സംഘടനയുടെ പേര് (ഐഎസ്‌ഐ) കൈയില്‍ പച്ചകുത്തിയാണു മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ ചിത്രത്തില്‍ കാണുന്ന നഗ്‌നമായ ഉടല്‍ തന്റേതല്ലെന്നു വിശദീകരിച്ചു വീണ രംഗത്തെത്തിയതോടെ സംഭവം വന്‍വിവാദമായി മാറിയിരുന്നു. മാഗസിന്റെ ഉടമസ്ഥര്‍ക്കെതിരേ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ കേസും ഫയല്‍ ചെയ്തിരുന്നു.

കഴിഞ്ഞ വര്‍ഷം കളേഴ്‌സ് എന്ന ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുത്തും വീണ വിവാദം സൃഷ്ടിച്ചിരുന്നു. ഇസ് ലാമിക വിരുദ്ധമായി പെരുമാറിയെന്നാരോപിച്ചു പാക് മതമൗലിക വാദികള്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു പരിപാടിയില്‍ നിന്നു പിന്മാറുകയായിരുന്നു.

English summary
Pakistani starlet Veena Malik who was to feature in NDTV Imagine's Swayamvar 4 has gone missing from her Mumbai residence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X