നമ്പര്‍ 66 മധുര ബസിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തി

തെങ്കാശിയിലെ സുന്ദരപാണ്ഡ്യപുരത്തെ ലൊക്കേഷനില്‍ എത്തിയ പ്രവര്‍ത്തകര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തമിഴ്‌നാട് വിട്ടുപോകാനാണ് 40തോളം പേര്‍ വരുന്ന അക്രമിസംഘം ആവശ്യപ്പെട്ടിരിക്കുന്നത്.
തമിഴ് നടന്‍ പശുപതി നായകനായി അഭിനയിക്കുന്ന ചിത്രമാണിത് എന്ന് പറഞ്ഞിട്ടുപോലും സംഘം ഷൂട്ടിങ് നിര്‍ത്താന്‍ ആവശ്യപ്പെടുകയും സെറ്റിലുള്ളവരെ അവഹേളിക്കുകയുമായിരുന്നുവത്രേ.
അക്രമികളുടെ നിലപാടിനെ ചോദ്യം ചെയ്തതിന്റെ പേരില്‍ സംവിധായകനുള്‍പ്പെടെയുള്ളവരെ എംഡിഎംകെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കാനും ശ്രമിച്ചു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ പലയിടത്തും മലയാളികള്‍ക്കെതിരെ അക്രമങ്ങള്‍ നടക്കുന്നുണ്ട്. ഈ സംഭവവും ഇതിന്റെ ഭാഗമാണെന്നാണ് സൂചന.












Click it and Unblock the Notifications