അണ പൊട്ടിയാലും ദുരന്തമുണ്ടാകില്ല: തമിഴ്‌നാട്

അണക്കെട്ട് തകര്‍ന്നാല്‍ വലിയ ദുരന്തമുണ്ടാകുമെന്നത് കേരളത്തിന്റെ ഭാവന മാത്രമാണ. കല്ലും ചുണ്ണാമ്പും കൊണ്ട് നിര്‍മിച്ച മെയ്‌സണറി അണക്കെട്ട് തകരില്ല. സമ്മര്‍ദമുണ്ടാകുന്ന സ്ഥലത്ത് വിള്ളല്‍ രൂപപ്പെടുകയും അതുവഴി ജലം ഒഴുകിപ്പോവുകയുമാണ് ചെയ്യുക- തമിഴ്‌നാട് മറുപടിയില്‍ പറയുന്നു.
അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞാല്‍ ജലത്തിന്റെയും അതുവഴി അണക്കെട്ടിന്റെയും സമ്മര്‍ദം കുറയും. ആകെ നാല് തവണ മാത്രമാണ് മുല്ലപ്പെരിയാര്‍ ഭാഗത്ത് ഭൂമി കുലുങ്ങിയത്. 136 അടിയെന്നത് സംഭരണനിരപ്പ് മാത്രമാണ്.
136 അടിക്ക് മുകളിലേക്ക് പോയാല്‍ത്തന്നെ സ്പില്‍വേ വഴി അത് താഴേക്ക് ഒഴുകും. വെള്ളപ്പൊക്കംമൂലം ജലനിരപ്പ് ഉയര്‍ന്നാല്‍ത്തന്നെ ദിവസങ്ങള്‍ക്കുള്ളില്‍ അത് താഴും- തമിഴ്‌നാട് ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ നിലപാടിന് അനുകൂലമായ അംഗീകാരമാണ് കേന്ദ്രത്തില്‍ നിന്നും കോടതിയില്‍ നിന്നും ലഭിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഈ പ്രശ്‌നത്തില്‍ കേരളത്തിന് രഹസ്യ അജന്‍ഡയില്ലെന്നും തമിഴ്‌നാടിന് വെള്ളംനല്‍കാന്‍ കേരളം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications