മുല്ലപ്പെരിയാറിന്റെ രോഗം മാറ്റണം: അഴീക്കോട്

തന്റെ രോഗം മാറുന്നതിനേക്കാള്‍ മുല്ലപ്പെരിയാറിന്റെ രോഗം മാറുക എന്നതാണ് പ്രധാനമെന്നും അത് ഒരു പ്രാദേശിക വിഷയമല്ലെന്നും അഴീക്കോട് പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയം ഒരു സാംക്രമിക രോഗം പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഭരണനേതൃത്വങ്ങളുടെ ഇച്ഛാശക്തിയുള്ള ഇടപെടല്‍ അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയും ഒട്ടേറെ പ്രമുഖര്‍ അഴീക്കോടിനെക്കാണാന്‍ ആശുപത്രിയിലെത്തി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ കണ്ടു.












Click it and Unblock the Notifications