കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറിന്റെ രോഗം മാറ്റണം: അഴീക്കോട്

  • By Lakshmi
Google Oneindia Malayalam News

Sukumar Azhikode
തൃശൂര്‍: എല്ലാവരും ചേര്‍ന്ന് എത്രയും പെട്ടെന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രോഗം മാറ്റണമെന്ന് അമല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്. ആശുപത്രിക്കിടക്കയില്‍ നിന്നാണ് മുല്ലപ്പെരിയാറിന് വേണ്ടി അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്.

തന്റെ രോഗം മാറുന്നതിനേക്കാള്‍ മുല്ലപ്പെരിയാറിന്റെ രോഗം മാറുക എന്നതാണ് പ്രധാനമെന്നും അത് ഒരു പ്രാദേശിക വിഷയമല്ലെന്നും അഴീക്കോട് പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയം ഒരു സാംക്രമിക രോഗം പോലെ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ ഭരണനേതൃത്വങ്ങളുടെ ഇച്ഛാശക്തിയുള്ള ഇടപെടല്‍ അനിവാര്യമാണ്- അദ്ദേഹം പറഞ്ഞു.

ശനിയാഴ്ചയും ഒട്ടേറെ പ്രമുഖര്‍ അഴീക്കോടിനെക്കാണാന്‍ ആശുപത്രിയിലെത്തി. ലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അദ്ദേഹത്തെ കണ്ടു.

English summary
Dr Sukumar Azhikode said that authorites should move fast for a solution on Mullaperiyar dam issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X