കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കസ്റ്റഡിമര്‍ദ്ദന കേസ്: തച്ചങ്കരിയെ വെറുതെ വിട്ടു

  • By Ajith Babu
Google Oneindia Malayalam News

Tomin Thachankary
ആലപ്പുഴ: കസ്റ്റഡിമര്‍ദ്ദനക്കേസില്‍ ഐജി ടോമിന്‍ തച്ചങ്കരിയെ വെറുതെ വിട്ടു. പരാതിക്കാരനായിരുന്ന പ്രകാശന്‍ പരാതി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് ആലപ്പുഴ സിജെഎം കോടതിയുടെ നടപടി. അന്ന്

അമ്പലപ്പുഴ സി.ഐയായിരുന്ന ഷെയ്ഖ് അന്‍വര്‍, എസ്.ഐ. പീറ്റര്‍ സാബു, കോണ്‍സ്റ്റബിള്‍മാരായ ഹരിദാസ്, പൂക്കോയ, കേശവന്‍കുട്ടി, ജാഫര്‍, അബൂബക്കര്‍ എന്നി കൂട്ടുപ്രതികളെയും കേസില്‍ വെറുതെവിട്ടിട്ടുണ്ട്.

പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് പരാതി പിന്‍വലിക്കുന്നതെന്ന് പരാതിക്കാരനായ പ്രകാശന്‍ പറഞ്ഞു. 1991 ല്‍ പുന്നപ്ര സ്വദേശിനിയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ പ്രകാശനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ചുവെന്നായിരുന്നു പരാതി. തച്ചങ്കരി ആലപ്പുഴ എഎസ്പിയായിരിക്കെയാണ് സംഭവം. അതേസമയം, പരാതിക്കാരന്‍ പ്രകാശനെതിരെ കേസെടുക്കണമെനന് പൊതുതാല്‍പര്യ ഹര്‍ജിയും കോടതി തള്ളി.

വിചാരണനടപടികളുടെ അവസാനഘട്ടത്തില്‍ കേസ് തുടര്‍ന്നു നടത്താന്‍ താല്‍പ്പര്യമില്ലെന്നും പ്രതികളെ കുറ്റവിമുക്തരാക്കണമെന്നും അഭ്യര്‍ഥിച്ചു കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറ്റപത്രം വായിച്ച കേസായതിനാല്‍ പിന്‍വലിക്കാന്‍ നിയമമില്ലെന്നറിയിച്ച് കോടതി നടപടികള്‍ തുടരുകയായിരുന്നു.

1996 ഫെബ്രുവരി 16നാണു കേസിനാസ്പദമായ സംഭവം. പ്രകാശന്റെ അയല്‍വാസി പുന്നപ്ര പുത്തന്‍വളപ്പില്‍ രാജേന്ദ്രപ്രസാദിന്റെ ഭാര്യ സുജ (19) ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കാണപ്പെട്ടതുമായി ബന്ധപ്പെട്ട് അന്നത്തെ ആലപ്പുഴ എ.എസ്.പി. ടോമിന്‍ തച്ചങ്കരിയും ഏഴു പോലീസുകാരും ചേര്‍ന്നു പ്രകാശനെ പ്രതിയാക്കി ക്രൂരമായി മര്‍ദിച്ചെന്നായിരുന്നു കേസ്.

English summary
The Alappuzha Chief judicial magistrate Court here today acquitted Tomin J Thachankary along with seven others in a case relating to the alleged custodial torture of Punnappra Prakashan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X