അഴീക്കോടുമായി തര്‍ക്കിക്കണം: ഇന്നസെന്റ്

സംവിധായകന്‍ സത്യന്‍ അന്തിക്കാടിനൊപ്പമാണ് ഇന്നസന്റ് ആശുപത്രിയില്‍ കഴിയുന്ന അഴീക്കാടിനെ കാണാനെത്തിയത്. 'നമ്മളൊക്കെ ഈ നാട്ടിലുള്ളവരല്ലേ, അതുകൊണ്ടാണ് ഓടിവന്നത്. എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊക്കെ കാര്യമാക്കേണ്ടതുണ്ടോ' ഇന്നസെന്റ് പറഞ്ഞു.
'ഞാന്‍ ആദ്യമായാണ് അഴീക്കോട് മാഷിനെ നേരില്‍ കാണുന്നത്. ടിവിയിലും മറ്റും കാണും. പ്രസംഗങ്ങള്‍ മുഴുവന്‍ ശ്രദ്ധിക്കും. എന്തെങ്കിലുമൊക്കെ പറയാന്‍ ഞങ്ങള്‍ക്കൊക്കെ വാക്കുകള്‍ തേടേണ്ടിവരും. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലല്ലോ' ഇന്നസെന്റ്
മോഹന്‍ലാല്‍ വിളിച്ച കാര്യം അഴീക്കോടും പറഞ്ഞു. അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേര്‍ന്ന് അഴീക്കോടിനെതിരെയുള്ള കേസ് പിന്‍വലിക്കുന്നതുസംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് ഇന്നസെന്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസ് പിന്‍വലിക്കണമെന്നാണ് തന്റെയും ആഗ്രഹം. മോഹന്‍ലാലും തന്നെ വിളിച്ച് അഴീക്കോട് മാഷിനെ കാണാന്‍ പറഞ്ഞിരുന്നതായി ഇന്നസെന്റ് പറഞ്ഞു.












Click it and Unblock the Notifications